ദേശീയം

ഒറ്റഡോസ് വാക്‌സിന്‍ മരണം തടയുന്നതില്‍ 96.6% ഫലപ്രദം; രണ്ടാം ഡോസ് 97.5%; ഐസിഎംആര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഐസിഎംആര്‍. രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉണ്ടായ മിക്ക മരണങ്ങളും വാക്‌സിന്‍ എടുക്കാത്തതിനെ തുടര്‍ന്നാണ്. 2021 ഏപ്രില്‍ 18നും ഓഗസ്റ്റ് 15നും ഇടയിലുള്ള വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ് നീരീക്ഷണം. കോവിഡ് മരണങ്ങള്‍ കുറക്കാന്‍ വാക്‌സിനേഷന് കഴിയും. കോവിഡ് വാക്‌സിന്‍ എല്ലാ പ്രായക്കാരിലും ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

രോഗവ്യാപനം ഒഴിവാക്കാന്‍ ആഘോഷങ്ങള്‍ ചുരുക്കേണ്ടി വരും. ഉത്തരവാദിത്തമുള്ള യാത്രകള്‍ ജനങ്ങള്‍ പരിശീലിക്കണമെന്നും ബല്‍റാം ഭാര്‍ഗവ പറഞ്ഞു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വന്‍ ജനക്കൂട്ടമാണ് ഉണ്ടാകുന്നെതെന്നും അദ്ദേഹം പറഞ്ഞു

രാജ്യത്ത് അതിവേഗത്തില്‍ തന്നെ വാക്‌സിനേഷന്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. മേയ് മാസത്തില്‍ പ്രതിദിനം 20 ലക്ഷം കോവിഡ് വാക്‌സിനേഷനുകളാണ് നല്‍കിയിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ ആയപ്പോള്‍ ഇത് 78 ലക്ഷത്തിലെത്തിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല, അത് തുടരുകയാണ്. ഇപ്പോഴും രാജ്യത്തെ 35 ജില്ലകളിലെ പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴും രാജ്യത്തെ 30ലധികം ജില്ലകളില്‍ 5 മുതല്‍ 10 ശതമാനം വരെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും