ദേശീയം

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ മദ്രാസ് ഐഐടി മുന്നില്‍. ബംഗളൂരു ഐഐഎസ്‌സിയാണ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ബോംബെ ഐഐടിക്കാണ് മൂന്നാം റാങ്ക്.

മികച്ച പത്ത് എന്‍ജിനിയറിങ് കോളജുകളുടെ പട്ടികയില്‍ എട്ട് ഐഐടികളും രണ്ട് എന്‍ഐടികളും ഇടം പിടിച്ചു. 

ഡല്‍ഹി മിറാന്‍ഡ ഹൗസ് ആണ് മികച്ച കോളജ്. ഡല്‍ഹിയിലെ തന്നെ ലേഡി ശ്രീറാം കോളജ് രണ്ടാമതും ചെന്നൈ ലയോള മൂന്നാമതും എത്തി. 

ഡല്‍ഹി എയിംസ് ആണ് രാജ്യത്തെ മികച്ച മെഡിക്കല്‍ കോളജ്. ചണ്ഡിഗഢ് പിജിഐഎംഇആര്‍ രണ്ടാം റാങ്കും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മൂന്നാം റാങ്കും നേടി. 

ബംഗളൂരു ഐഐഎസ്‌സിയാണ് മികച്ച ഗവേഷണ സ്ഥാപനം. മദ്രാസ് ഐഐടിക്കാണ് ഈ വിഭാഗത്തില്‍ രണ്ടാം റ്ാങ്ക്. ബോംബെ ഐഐടി മൂന്നാമത് എത്തി.

മികച്ച മാനേജ്‌മെന്റ് കോളജ് ആയി ഐഐഎം അഹമ്മദാബാദിനെ തെരഞ്ഞെടുത്തു. ജാമിയ ഹംദര്‍ദ് ആണ് ഫാര്‍മസി പഠനത്തില്‍ മുന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു