ദേശീയം

കേരളത്തിലേക്കുള്ള ബസ് ​ഗതാ​ഗതം പുനഃസ്ഥാപിക്കില്ല; തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഓക്ടോബർ 31 വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ്നാട്ടിലെ ലൊക്ക്ഡൗൺ ഒക്ടോബർ 31വരെ നീട്ടി. നിലവിലുള്ള ഇളവുകളും നിയന്ത്രണങ്ങളും സഹിതമാണ് ലോക്ക്ഡൗൺ നീട്ടിയത്. ആളുകൾ ഒത്തുചേരുന്നതിന് നിയന്ത്രണമുണ്ട്. ആരാധനാലയങ്ങളിലെ ഉൽസവങ്ങൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി. 

കടുത്ത കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പരിപാടികൾ നടത്താൻ അനുവാദമുള്ളൂ. ഇന്ന് ​ഗണേഷ് ചതുർത്ഥി നടക്കാനിരിക്കെ ആഘോഷങ്ങൾ വീടുകളിലേക്ക് ചുരുക്കണമെന്നും മുഖ്യമന്ത്രി എൻകെ സ്റ്റാലിൻ വ്യക്തമാക്കി. 

കേരളത്തിൽ നിപ്പ, കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കും. ഇരു സംസ്ഥാനങ്ങൾക്കും ഇടയിൽ ബസ് ഗതാഗതം പുനഃസ്ഥാപിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു