ദേശീയം

ഊണിന് കൊടുത്തതില്‍ അഞ്ചുരൂപ കുറഞ്ഞു, ഹോട്ടലുടമയും മകനും ചേര്‍ന്ന് നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ഉച്ചഭക്ഷണത്തിന് അഞ്ചുരൂപ കുറച്ച് നല്‍കിയതിന് ഉപഭോക്താവിനെ ഹോട്ടലുടമയും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കിയോണ്‍ജാര്‍ ജില്ലയിലാണ് സംഭവം. ഊണ് കഴിച്ച ശേഷം ഹോട്ടലുടമ 45 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പോക്കറ്റില്‍ 40 രൂപ മാത്രം ഉണ്ടായിരുന്ന ദേഹുരി അഞ്ചുരൂപ പിന്നെ തരാം എന്ന് പറഞ്ഞു. എന്നാല്‍ ഹോട്ടലുടമ ഇത് സമ്മതിച്ചില്ല. കുപിതനായ ഹോട്ടലുടമയും മകനും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു എന്നതാണ് പരാതി. 

ചോറും പയറും പച്ചക്കറിയും ചേര്‍ന്ന ഭക്ഷണത്തിന്  45 രൂപയാകുന്നത് എങ്ങനെ എന്ന് ദേഹുരി ചോദിക്കുന്നു. അഞ്ചുരൂപ അടുത്ത തവണ തരാമെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ല. നടുറോഡില്‍ മറ്റുള്ളവര്‍ കാണ്‍കെ തന്നെ ഒരു ദയയുമില്ലാതെ മര്‍ദ്ദിച്ചതായി ദേഹുരി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!