ദേശീയം

ജെഇഇ മെയ്ന്‍ ഫലം ഇന്ന്; അഡ്വാന്‍സ്ഡ് രജിസ്‌ട്രേഷന്‍ മണിക്കൂറുകള്‍ക്കകം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ മെയ്ന്‍ നാലാംഘട്ട ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ ഫലം അറിയാം. 

ജെഇഇ മെയ്ന്‍ നാലാംഘട്ട ഫലത്തിന്റെ ചുവടുപിടിച്ച് ജെഇഇ അഡ്വാന്‍സ്ഡിന്റെ രജിസ്‌ട്രേഷന്‍ നടപടികളും പ്രഖ്യാപിക്കും. ജെഇഇ മെയ്ന്‍ നാലാംഘട്ടത്തിന്റെ ഫലം ഇന്ന് പ്രഖ്യാപിച്ചാല്‍ മണിക്കൂറുകള്‍ക്കകം ജെഇഇ അഡ്വാന്‍സ്ഡിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സ്‌ക്രീനിങ് ടെസ്റ്റായ ജെഇഇ മെയ്ന്‍ പരീക്ഷയില്‍ യോഗ്യത നേടുന്ന ആദ്യ രണ്ടരലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുക.

ഐഐടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് ഈ പരീക്ഷ നടത്തുന്നത്.ഐഐടി ഖരഗ്പൂരാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ജെഇഇ മെയ്ന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് സ്‌കോര്‍കാര്‍ഡും റാങ്ക്‌ലിസ്റ്റും എന്‍ടിഎയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു