ദേശീയം

തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം, മയക്കുമരുന്ന് കലര്‍ത്തി നല്‍കി, അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി; മുന്‍ എംഎല്‍എയുടെ മകനെതിരെ മിസ് ഇന്ത്യ 'മത്സരാര്‍ഥി'

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തില്‍ മുന്‍ എംഎല്‍എയുടെ മകനെതിരെ കേസ്. സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ എംഎല്‍എ സയീദ് അഹമ്മദിന്റെ മകനെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കല്യാണം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

2018ലാണ് ഇരുവരും പരിചയത്തിലാകുന്നത്. ബ്യൂട്ടി പാര്‍ലര്‍ നടത്താന്‍ എന്ന പേരില്‍ യുവതിയെ ലക്‌നൗവിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വച്ച്  മുന്‍ എംഎല്‍എയുടെ മകന്‍ കവി അഹമ്മദ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് തന്നെ പീഡിപ്പിച്ചത്. തന്റെ അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അപമാനിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തു. കവി അഹമ്മദിന്റെ അമ്മയും സഹോദരിയും തന്നെ മര്‍ദ്ദിച്ചതായും പരാതിയില്‍ യുവതി ഉന്നയിക്കുന്നു.

പ്രയാഗ് രാജിലേക്ക് മടങ്ങിപ്പോയപ്പോള്‍ തന്നെ പിന്തുടരാന്‍ തുടങ്ങി. തോക്ക് ചൂണ്ടി തന്നെ ബലാത്സംഗം ചെയ്തതായും യുവതി ആരോപിക്കുന്നു. ഞായറാഴ്ച വഴിയില്‍ വച്ച് കവി അഹമ്മദും കൂട്ടാളിയും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പരാതിപ്പെട്ടാല്‍ ഭവിഷത്ത് നേരിടേണ്ടി വരുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. അതിനിടെ കഴുത്തില്‍ കിടന്ന വിലക്കൂടിയ മാല പൊട്ടിച്ചെടുത്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ബലാത്സംഗം, മോഷണം തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കവി അഹമ്മദിനെതിരെ കേസെടുത്തത്. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍