ദേശീയം

'ഇപ്പോള്‍ യൂട്യൂബില്‍നിന്ന് മാസം നാലു ലക്ഷം കിട്ടുന്നുണ്ട്'; കോവിഡ് കാല അനുഭവം പറഞ്ഞ് ഗഡ്കരി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ''രണ്ടു കാര്യങ്ങള്‍ക്കാണ് കോവിഡ് കാലത്ത് ഞാന്‍ തുടക്കമിട്ടത്. ഒന്ന് പാചകം. രണ്ടാമത്തേത് ഓണ്‍ലൈന്‍ ലക്ചറുകള്‍. അതെല്ലാം യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഒരുപാട് കാഴ്ചക്കാരുണ്ട്, അവയ്ക്ക്. അതുകൊണ്ടുതന്നെ യൂട്യൂബ് പ്രതിമാസം നാലു ലക്ഷം രൂപവച്ചു തരുന്നുമുണ്ട്'' - കോവിഡ് കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഹരിയാനയിലെ ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ്, ഗഡ്കരി മനസ്സു തുറന്നത്.

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ പുരോഗതി വിലയിരുത്തുന്നതിനായാണ് ഗഡ്ഗരി ഹരിയാനയില്‍ എത്തിയത്. ഇവിടെ വച്ച് മഹാമാരിക്കാലത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു, കേന്ദ്രമന്ത്രി.

റോഡ് നിര്‍മിക്കുന്നതിനായി സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വന്തം അനുഭവവും ഗഡ്ഗരി വിവരിച്ചു. വിവാഹം കഴിഞ്ഞ് അധികം ആവുന്നതിനു മുമ്പു തന്നെ ഭാര്യാപിതാവിന്റെ വീട് റോഡിനായി വിട്ടുകൊടുക്കാന്‍ താന്‍ തീരുമാനമെടുത്തെന്ന് ഗഡ്കരി പറഞ്ഞു. ഭാര്യയോടു പോലും ആലോചിക്കാതെയായിരുന്നു ഇതെന്നും മന്ത്രി വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്