ദേശീയം

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ 2.50 കോടി ഡോസ് വാക്‌സിന്‍ വിതരണം; ലോക റെക്കോര്‍ഡ്, നന്ദി പറഞ്ഞ് മോദി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ 2.50 കോടി ആളുകള്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചു. 

2.47 കോടി ആളുകള്‍ക്ക് ഒറ്റ ദിവസം വാക്‌സിന്‍ നല്‍കിയ ചൈനയെയാണ് ഇന്ത്യ ഈ നേട്ടത്തില്‍ മറികടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ രാജ്യത്ത് രണ്ട് കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. 

റെക്കോര്‍ഡ് വാക്‌സിനേഷനില്‍ എല്ലാവര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമേകുന്നതാണ് വാക്‌സിനേഷനിലെ റെക്കോര്‍ഡ് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് മൂന്നാഴ്ച നീളുന്ന വാക്‌സിന്‍ പ്രചാരണമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. 

ഇതിനായി ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വാക്‌സീന്‍ എടുക്കാത്തവരെ വാര്‍ഡുതലത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാനും 10 ലക്ഷം ആരോഗ്യസന്നദ്ധപ്രവര്‍ത്തകരെയാണു ദേശീയതലത്തില്‍ ബിജെപി രംഗത്തിറക്കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍