ദേശീയം

അഴുകിയ 5 മൃതദേഹങ്ങള്‍ക്കൊപ്പം രണ്ടരവയസുകാരി കഴിഞ്ഞത് 5 ദിവസം; 9 മാസം പ്രായമുള്ള കുഞ്ഞ് ഭക്ഷണം കിട്ടാതെ മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: അമ്മയും മുത്തശ്ശിയും 9 മാസം പ്രായമുള്ള കുഞ്ഞനിയത്തിയും ഉള്‍പ്പെടെ ജീവനറ്റ 5 പേര്‍ക്കൊപ്പം ഭക്ഷണമില്ലാതെ 5 ദിവസം കഴിഞ്ഞ രണ്ടരവയസ്സുകാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം

കന്നഡ മാധ്യമപ്രവര്‍ത്തകനായ ശങ്കറിന്റെ ഭാര്യ ഭാരതി (51), മക്കളായ സിഞ്ചന (34), സിന്ധുറാണി (31), മധുസാഗര്‍ (25) എന്നിവരുടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങളാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സിന്ധുറാണിയുടെ 9 മാസം പ്രായമുള്ള മകള്‍ ഭക്ഷണം കിട്ടാതെ മരിച്ച നിലയിലാണ്. സിഞ്ചനയുടെ മകള്‍ പ്രേക്ഷയെ ആണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി. വീട്ടില്‍ ഇല്ലാതിരുന്ന ശങ്കര്‍ പലവട്ടം ഫോണ്‍വിളിച്ചിട്ടും ആരും എടുക്കാത്തതിനെ തുടര്‍ന്നു തിരിച്ചെത്തിയപ്പോഴാണു മരണവിവരമറിഞ്ഞത്. മൃതദേഹങ്ങള്‍ക്ക് 5 ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് അറിയിച്ചു.

ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ശങ്കറിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. കുടുംബ വഴക്കാവും ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി