ദേശീയം

അമ്മാവനും അമ്മായിയും വീട്ടിലേക്ക് ക്ഷണിച്ചു, 22കാരനെ മുറിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ചു; പണം തട്ടിയെടുത്തതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ 22കാരനെ മുറിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. അമ്മായിയും അമ്മാവനും ചേര്‍ന്ന് തന്റെ പണം തട്ടിയെടുത്തതായും യുവാവിന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടയിലാണ് സംഭവം. അഹമ്മദാബാദില്‍ ജോലി ചെയ്യുന്ന യുവാവ് കുറച്ചുദിവസങ്ങള്‍ താമസിക്കാന്‍ വീട്ടില്‍ വന്നതാണ്. ഈസമയത്ത് അമ്മാവനും അമ്മായിയും യുവാവിനെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചതായി സഹോദരന്‍ പറയുന്നു.വീട്ടിലെത്തിയ 22കാരനെ ഇരുവരും ചേര്‍ന്ന് മുറിയില്‍ കെട്ടിയിട്ടു. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണും 22000 രൂപയും തട്ടിയെടുത്തതായി സഹോദരന്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനിടെ മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് ഇടപെട്ടത്.

സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറയുന്നു. അതേസമയം വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് സ്ത്രീയെ ബലാത്സംഗം ചെയ്തതായി അമ്മാവനും അമ്മായിയും പൊലീസില്‍ പരാതി നല്‍കി. യുവാവിനെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം