ദേശീയം

പ്രധാനമന്ത്രി അമേരിക്കയില്‍, വാഷിങ്ടണില്‍ ഊഷ്മള വരവേല്‍പ്പ്‌

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പ് ലഭിച്ചു. 

പ്രധാനമന്ത്രി പദത്തിലിരുന്ന് ഇത് ഏഴാം വട്ടമാണ് മോദി അമേരിക്കയില്‍ എത്തുന്നത്. ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തും എന്നാണ് അമേരിക്കയിലേക്ക് തിരിക്കും മുന്‍പ് പ്രധാനമന്ത്രി പറഞ്ഞത്. 

കോവിഡ് പ്രതിസന്ധിക്ക് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ സുപ്രധാന വിദേശ പര്യടനമാണ് ഇത്. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്. 

അഫ്ഗാന്‍ പ്രതിസന്ധി, പാകിസ്ഥാന്റെ പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവ ബൈഡന്‍-മോദി കൂടിക്കാഴ്ചയില്‍ മുഖ്യ ചര്‍ച്ചയാവും. അമേരിക്കന്‍ കമ്പനികളുടെ സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരീസുമായും ഉഭയകക്ഷി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം