ദേശീയം

'28ന് കോണ്‍ഗ്രസില്‍ ചേരും, കൂടെ കനയ്യയും'; സ്ഥിരീകരിച്ച് ജിഗ്നേഷ് മേവാനി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് എംഎല്‍എ ജിഗ്നേഷ് മേവാനി. 28ന് ഭഗത് സിങ് ദിനത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ജിഗ്നേഷ് മേവാനി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സിപിഐ നേതാവ് കനയ്യ കുമാറും തനിക്കൊപ്പം കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഷയത്തില്‍ കനയ്യയുയെട ഭാഗത്തുനിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. 

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ വെച്ചാകും പാര്‍ട്ടി പ്രവേശനം. അതേസമയം, ജിഗ്നേഷ് മേവാനിയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സ്വാതം ചെയ്ത്, ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തി. 'മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നെഹ്‌റുവിന്റെയും ആശയങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാ വിപ്ലവകാരികളായ യുവാക്കളേയും സ്വഗാതം ചെയ്യുകയാണ്' എന്ന് ഹാര്‍ദിക് പ്രസ്താവനയില്‍ പറഞ്ഞു. ഗുജറാത്തിലെ വാഡ്ഗാമില്‍ നിന്നുള്ള എംഎല്‍എയാണ് മേവാനി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേവാനിക്ക് പിന്തുണ നല്‍കിയിരുന്നു. 

ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് മേവാനിയെ കോണ്‍ഗ്രസിലെത്തിക്കാന്‍ നേതൃത്വം ശ്രമം നടത്തിയത്. ഗുജറാത്ത് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജനശ്രദ്ധയാകര്‍ഷിക്കാന്‍ കെല്‍പ്പുള്ള നേതാക്കളെ കോണ്‍ഗ്രസില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കനയ്യ കുമാറുമായും ജിഗ്നേഷ് മേവാനിയുമായും ചര്‍ച്ച നടത്തിയത്. കനയ്യ കുമാര്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ സിപിഐ നിഷേധിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്