ദേശീയം

കനത്ത മഴയില്‍  റോഡ് 'പുഴയായി', രാത്രി ഓവുചാലില്‍ വീണു; കുത്തൊഴുക്കില്‍പ്പെട്ട് യുവാവ് ഒലിച്ചുപോയി, തെരച്ചില്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  കനത്തമഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ യുവാവ് ഒലിച്ചുപോയി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായതിനെ തുടര്‍ന്ന് ഓട തിരിച്ചറിയാന്‍ കഴിയാതെ യുവാവ് വീഴുകയായിരുന്നു. ഓടയിലെ കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു.

ശനിയാഴ്ച രാത്രിയാണ് സംഭവം. വെള്ളക്കെട്ടിലൂടെ യുവാവ് നടന്നുവരുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഒരു ഘട്ടത്തില്‍ തൊട്ടുമുന്‍പില്‍ ഒഴുകുന്നത് ഓടയാണ് എന്ന് തിരിച്ചറിയാന്‍ കഴിയാതെ യുവാവ് വീണുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഓടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. അതിനാല്‍ സ്ലാബ് മാറ്റിയിരുന്നു. ഇതറിയാതെ യുവാവ് വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതായി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റോഡില്‍ നിന്ന് അകലെയാണ് ഓട. യുവാവ് മനഃപൂര്‍വ്വം ഓടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച മുതല്‍ കാണാതായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ രജനീകാന്ത് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത