ദേശീയം

'കനയ്യ കുമാര്‍ജിക്കു ഹാര്‍ദമായ സ്വാഗതം'; കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ പോസ്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്നു കോണ്‍ഗ്രസില്‍ ചേരുന്ന സിപിഐ നേതാവ് കനയ്യ കുമാറിനെ വരവേറ്റ് പാര്‍ട്ടി ആസ്ഥാനത്തിനു മുമ്പില്‍ പോസ്റ്റര്‍. രാഹുല്‍ ഗാന്ധിക്കൊപ്പം കനയ്യയുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് ഓഫിസിനു മുന്നില്‍ പോസ്റ്റര്‍ സ്ഥാപിച്ചിട്ടുള്ളത്. 

ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കൂടിയായ കനയ്യ കുമാറും ഗുജറാത്തിലെ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയും ഇന്ന് വൈകിട്ടാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. എഐസിസി ആസ്ഥാനത്ത് വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിലാകും ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും പങ്കെടുക്കും. ഇരുനേതാക്കളും ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. പിന്നീട് ഭഗത് സിങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 28 കോണ്‍ഗ്രസ് പ്രവേശനത്തിന് തെരഞ്ഞെടുക്കുകയായിരുന്നു.

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞാണ് പാര്‍ട്ടി വിടുന്നത്. കനയ്യക്കൊപ്പം അനുയായികളും കോണ്‍ഗ്രസില്‍ ചേരും. സംഘപരിവാറിനെതിരെയുള്ള കനയ്യയുടെ നിലപാടും തീപ്പൊരി പ്രസംഗങ്ങളും ദേശീയതലത്തില്‍ ഗുണമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

ദലിത് നേതാവും ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയെ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗുജറാത്തില്‍ മേവാനിയുടെ വരവ് സഹായകമാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്