ദേശീയം

'വേഗം സുഖം പ്രാപിക്കട്ടെ !'; കപില്‍ സിബലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് കപില്‍ സിബലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ന്യൂഡല്‍ഹിയിലെ കപില്‍ സിബലിന്റെ വസതിക്ക് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. 

കോണ്‍ഗ്രസ് പാര്‍ട്ടി നാഥനില്ലാ കളരിയായെന്നും, പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും കപില്‍ സിബല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്കകമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കപില്‍ സിബലിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. 

പാര്‍ട്ടി നേതൃത്വവുമായി അടുപ്പമുള്ളവര്‍ പാര്‍ട്ടി വിട്ടുപോകുന്നു. ശത്രുക്കളായി കണ്ടവര്‍ ഇപ്പോഴും പാര്‍ട്ടി രംഗത്തുതുടരുന്നു. സംസ്ഥാന അധ്യക്ഷന്‍മാരെ ഹൈക്കമാന്‍ഡ് തീരുമാനിക്കുന്ന രീതി ശരിയല്ല. പാര്‍ട്ടിക്കകത്ത് സംഘടാന തെരഞ്ഞെടുപ്പ് വേണം. ഇതാവശ്യപ്പെട്ടിട്ട് ഇതുവരെ നടത്തിയിട്ടില്ലെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു. 

സംഘടനാ പശ്ചാത്തലമില്ലാതിരുന്നിട്ടും കപില്‍ സിബല്‍ കേന്ദ്രമന്ത്രിയാക്കിയത് സോണിയാഗാന്ധിയാണെന്ന് മറക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. പാര്‍ട്ടിയിലെ എല്ലാവരുടെയും വാക്കുകള്‍ സോണിയ ഗാന്ധി കേള്‍ക്കുന്നുണ്ട്. തങ്ങള്‍ക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കിത്തന്ന പാര്‍ട്ടിയെ തരംതാഴ്ത്തരുതെന്ന് സിബലിനോടും മറ്റുള്ളവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും അജയ് മാക്കന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു