ദേശീയം

കുട്ടികള്‍ തമ്മില്‍ തര്‍ക്കം; വീട്ടുകാര്‍ ഇടപെട്ടു; 12 വയസുകാരന്റെ നാക്ക് മുറിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അയല്‍വാസികള്‍ ചേര്‍ന്ന് പന്ത്രണ്ട് വയസുകാരന്റെ നാവ് മുറിച്ചെടുത്തു. കുട്ടികള്‍ തമ്മിലുള്ള നിസാരപ്രശ്‌നത്തില്‍ വീട്ടുകാര്‍ ഇടപെട്ടതോടെയാണ് പ്രശ്‌നം വഷളായത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഖുര്‍ജ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം.

കുട്ടികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം രൂക്ഷമായതിന് പിന്നാലെ പരസ്പരം ആക്രമിക്കാന്‍ തുടങ്ങി. ഇതിനിടെ ഒരു കുട്ടിയുടെ വീട്ടുകാര്‍ ചേര്‍ന്ന് മറ്റേകുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ ഇവര്‍ കുട്ടിയുടെ നാക്ക് മുറിച്ചെടുക്കുകയും ചെയ്തു. ആക്രമണത്തിനിടെ മറ്റേ കുട്ടിക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അയല്‍വാസികളായ സച്ചിനും കുല്‍ദീപും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുയായിരുന്നെന്ന് മുറിവേറ്റതിന് പിന്നാലെ കഷ്ടിച്ച് സംസാരിച്ച് കുട്ടി വീട്ടുകാരെ അറിയിക്കുകയായിരു്‌നു

മകന്‍ പുറത്ത് കളിക്കുന്നതിനിടെ അയല്‍വാസികള്‍ വന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് പരിക്കേറ്റ കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. രണ്ടുപേര്‍ ഒളിവിലാണ്. നാക്ക് മുറിച്ചെടുത്ത കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം തലയ്ക്ക് പരിക്കേറ്റ കുട്ടി പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം