ദേശീയം

കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ടു, കണ്ണില്‍ മുളക് തേച്ചു; അമ്മയുടെ 'അറ്റകൈ പ്രയോഗം'- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  കഞ്ചാവ് ഉപയോഗത്തില്‍ നിന്ന് മകനെ രക്ഷിക്കാന്‍ അമ്മയുടെ 'അറ്റകൈ പ്രയോഗം'. 15കാരനായ മകനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് അമ്മ കണ്ണില്‍ മുളകു തേച്ചു. കഞ്ചാവ് ഉപയോഗിക്കില്ലെന്ന് മകന്‍ ഉറപ്പുനല്‍കുന്നതുവരെ അമ്മ പിന്മാറാന്‍ തയ്യാറായില്ല. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവിന് അടിമയായ മകന്‍ പണത്തിനായി അമ്മയെ നിരന്തരം ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കാനാവാതെയാണ് മകനെ കെട്ടിയിട്ട് കണ്ണില്‍ മുളകു തേക്കാന്‍ അമ്മ മുതിര്‍ന്നത്. മകനെ കെട്ടിയിട്ട് ഒറ്റയ്ക്കു കണ്ണില്‍ മുളകു തേക്കാന്‍ അമ്മ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. മകന്‍ പ്രതിരോധിച്ചതോടെ മറ്റൊരു സ്ത്രീയുടെ സഹായത്തോടെയാണ് അമ്മ മുളകു തേച്ചത്.

കഞ്ചാവ് ഉപയോഗിക്കില്ലെന്ന് ഉറപ്പു നല്‍കുന്നതുവരെ മകനെ അഴിച്ചുവിടാനും അമ്മ തയാറായില്ല. അമ്മയുടെ പ്രവൃത്തിയെ സമൂഹമാധ്യമങ്ങളില്‍ ഒരുവിഭാഗം ആളുകള്‍ അനുകൂലിക്കുമ്പോള്‍, മകനോട് അമ്മ ചെയ്തത് ക്രൂരതയാണെന്ന മറുവാദവുമുണ്ട്. 

ഒരു വാര്‍ത്ത കൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ