ദേശീയം

വിഗ്രഹത്തിലെ മാല കവര്‍ന്നു; അകത്തും പുറത്തും കടക്കാനാവാതെ കള്ളന്‍ കുടുങ്ങി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങള്‍ മോഷ്ടിച്ച കള്ളന്‍ പിടിയില്‍. ആഭരണങ്ങളുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ചെറിയ ജനലഴിയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. തെലങ്കാനയിലെ ശ്രീകാകുളത്താണ് സംഭവം. മുപ്പതുകാരനായ പാപ റാവു എന്നയാളാണ് പിടിയിലായത്.

ജനലഴികള്‍ വളച്ച് അകത്തു കയറിയ ഇയാള്‍ വിഗ്രഹത്തില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്ന് സഞ്ചിയിലാക്കി. തിരിച്ചിറങ്ങുന്നതിനിടെ ജനലഴികളില്‍ കുടുങ്ങിയ ഇാള്‍ക്ക് മുന്നോട്ടും പിന്നോട്ടും അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായതോടെ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഗ്രാമവാസികള്‍ ഇയാളെ പിടികൂടി പൊലീസില്‍ അറിയിക്കുകയായിരുന്നു.

ചെറിയ ജനലിലൂടെ ക്ഷേത്രത്തിനകത്തേക്ക് കയറിയത് അറിഞ്ഞ് നാട്ടുകാരും അമ്പരന്നു. മദ്യപിക്കുന്നതിനായി പണം കണ്ടെത്താന്‍ ഇയാള്‍ നേരത്തെയും മോഷണം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് പാചതവാതക സിലിണ്ടര്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.   ഇയാളില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്