ദേശീയം

തീവണ്ടി എന്‍ജിനു മുകളില്‍ കയറി സെല്‍ഫി; പതിനാറുകാരന്‍ ഷോക്കേറ്റു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഛത്താര്‍പുര്‍ (മധ്യപ്രദേശ്): റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിക്കു മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ ഷോക്കേറ്റു മരിച്ചു. മധ്യപ്രദേശിലെ ഛത്താര്‍പുരിലാണ് സംഭവം.

വ്യാഴാഴ്ചയാണ് അപകടമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുഹൈല്‍ മന്‍സൂരിയാണ് അപകടത്തില്‍ പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ എന്‍ജിനു മുകളിലേക്കു സുഹൈല്‍ കയറുകയായിരുന്നു.

രാവിലെ തന്നെ സെല്‍ഫി എടുക്കാനായാണ് സുഹൈല്‍ സ്റ്റേഷനിലേക്കു പോയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. എന്‍ജിനിലേക്കു വൈദ്യുതി നല്‍കുന്നതിനുള്ള ഹൈ ടെന്‍ഷന്‍ ലൈനില്‍നിന്നാണ് സുഹൈലിനു ഷോക്കേറ്റത്. 

സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ നേരെ തട്ടിക്കയറി. ഇവരെ പൊലീസ് എത്തി നിയന്ത്രിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ