ദേശീയം

ഹിമാചലിലും നിലയുറപ്പിക്കാൻ കെജരിവാളിന്റെ റോഡ് ഷോ; രണ്ട് ദിവസം കഴിഞ്ഞപ്പോൾ എഎപി സംസ്ഥാന അധ്യക്ഷൻ ബിജെപിയിൽ!

സമകാലിക മലയാളം ഡെസ്ക്

ഷിംല: പഞ്ചാബിന് പിന്നാലെ ഹിമാചൽ പ്രദേശിലും സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്ന എഎപിക്ക് കനത്ത തിരിച്ചടി. ഹിമാചല്‍ എഎപി സംസ്ഥാന അധ്യക്ഷനടക്കം മൂന്ന് നിർണായക നേതാക്കൾ ബിജെപിയില്‍ ചേര്‍ന്നു. 

സംസ്ഥാനത്ത് വേരോട്ടം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തിയിരുന്നു. മണ്ടിയിൽ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെയാണ് പാർട്ടിക്ക് തിരിച്ചടി നല്‍കി സംസ്ഥാന അധ്യക്ഷന്‍ അനൂപ് കേസരി, ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി സതീഷ് ഠാക്കൂര്‍, ഉന ജില്ലാ പ്രസിഡന്റ് ഇക്ബാല്‍ സിങ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടേയും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റേയും സാന്നിധ്യത്തിലാണ് മൂവരും ബിജെപിയിൽ ചേർന്നത്.  ഡല്‍ഹിയിലെത്തിയാണ് നേതാക്കൾ അം​ഗത്വം സ്വീകരിച്ചത്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ 68 സീറ്റിലും ഇത്തവണ മത്സരിക്കാന്‍ എഎപി തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കനത്ത തിരിച്ചടി നേരിട്ടത്.

എഎപി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതായി അനുരാഗ് ഠാക്കൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഹിമാചലിലെ ജനങ്ങള്‍ എഎപിയുടെ കെണിയില്‍ വീഴില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എഎപിയുടെ ജനവിരുദ്ധ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത