ദേശീയം

ഫലംപ്രഖ്യാപിച്ച് ആറുമാസത്തിനകം ബിരുദം നല്‍കണം; കര്‍ശന നിര്‍ദേശം നല്‍കി യു ജി സി  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫലംപ്രഖ്യാപിച്ച് ആറുമാസത്തിനകം ബിരുദം നല്‍കണമെന്ന് യു ജി സി. ഇതുസംബന്ധിച്ച് സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യു ജി സി കര്‍ശന നിര്‍ദേശം നല്‍കി. കാലതാമസം വരുത്തിയാൽ ബന്ധപ്പെട്ട സർവകലാശാലകൾക്കെതിരെ നടപടിയുണ്ടാകും. 

അവസാനവര്‍ഷ മാര്‍ക്ക് ലിസ്റ്റിനൊപ്പം പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും നിർദേശത്തിൽ പറയുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ് തുടങ്ങിയ രേഖകള്‍ ലഭിക്കാൻ കാലതാമസം നേരിടുന്നതായി രാജ്യത്തുടനീളമുള്ള സർവകലാശാലകളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇത് വിദ്യാർത്ഥികൾക്ക് ജോലി നേടാനടക്കം പ്രതികൂലമായി ബാധിക്കുന്നെന്നും യുജിസി ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി