ദേശീയം

റോപ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചു; രണ്ടു പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്കു പരിക്ക് - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ റോപ്പ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ത്രികൂട് ഹില്‍സില്‍ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപമാണ് അപകടം.

അപകടത്തെത്തുടര്‍ന്ന് ഒട്ടേറെ പേര്‍ കേബിള്‍ കാറുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. പന്ത്രണ്ടു കാബിനുകളിലായി 48 പേര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു വ്യോമസേനാ ഹെലികോപ്റ്റുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്. അപകടത്തിനു പിന്നാലെ റോപ് വേ മാനേജരും മറ്റു ജീവനക്കാരും സ്ഥലംവിട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെ്തു. 

ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും സഹായത്തിനായി രംഗത്തുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ബാബാ ബൈദ്യനാഥ് ക്ഷേത്രത്തില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ. 766 മീറ്റര്‍ നിളമുള്ള റോപ് വേ 392 മീറ്റര്‍ ഉയരത്തിലാണ്. 25 കാബിനുകളാണ് ആകെയുള്ളത്. ഒരു കാബിനില്‍ നാലു പേര്‍ക്കാണ് കയറാനാവുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്