ദേശീയം

'രാമനവമി ദിനത്തില്‍ മാംസാഹാരം'; ജെഎന്‍യു സംഘര്‍ഷത്തില്‍ എബിവിപിക്കെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാമനവമി ദിനത്തില്‍ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇടതു വിദ്യാര്‍ഥി സംഘടനകളുടെയും യൂണിയന്റേയും പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഞായറാഴ്ച മാംസാഹാരം കൊണ്ടു വന്ന ആളെ തടഞ്ഞു നിര്‍ത്തുകയും മെസ്സില്‍ കയറി പ്രശ്‌നം ഉണ്ടാക്കുകയും ചെയ്തത് എബിവിപിയാണെന്നാണ് ഇടതു വിദ്യാര്‍ഥി സംഘടനകളുടെ പരാതി. നേരത്തെ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല എന്നാരോപിച്ചു കൊണ്ട് രാത്രി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷന് മുമ്പില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

രാമനവമി ദിനമായ ഞായറാഴ്ച ഹോസ്റ്റലുകളില്‍ മാംസാഹാരം വിളമ്പരുതെന്ന എബിവിപി നിര്‍ദേശത്തെ മറ്റ് വിദ്യാര്‍ഥികള്‍ ചോദ്യംചെയ്തതോടെ സംഘര്‍ഷം ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു

പുതിയ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ രാസലഹരി കടത്ത്, കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; പൂത്തോള്‍ സ്വദേശി പിടിയില്‍

ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ നേടിയ ഏക പേസര്‍! ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കുന്നു