ദേശീയം

ക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ക്ക് 'പ്രസാദം'; പഴച്ചാര്‍ കുടിച്ച 25 പേര്‍ കുഴഞ്ഞുവീണു; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്ക് പ്രസാദമാണെന്ന് പറഞ്ഞ് നല്‍കിയ ജ്യൂസ് കുടിച്ച് 25 ഓളം പേര്‍ കുഴഞ്ഞുവീണു. ഇതില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. ഗുരുഗ്രാമിലെ ഫാറുക്ക്‌നഗറിലാണ് ചൊവ്വാഴ്ചയാണ് സംഭവം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തതായി പൊലീസ് പറഞ്ഞു. എന്നാല്‍ മോഷണമൊന്നും നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ക്ഷേത്രപരിസരത്ത് എത്തിയ അജ്ഞാതന്‍ ക്ഷേത്രത്തിലെ പ്രസാദമാണെന്ന് പറഞ്ഞ് ഭക്തര്‍ക്ക് ജ്യൂസ് നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം