ദേശീയം

അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒറ്റ ബോര്‍ഡ് പരീക്ഷ; സിബിഎസ്ഇ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് മുന്‍പുള്ള പരീക്ഷാരീതിയിലേക്ക് തിരികെ പോകാന്‍ സിബിഎസ്ഇ തീരുമാനം. അടുത്ത അധ്യയനവര്‍ഷം മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ പഴയതുപോലെ ഒറ്റ പരീക്ഷയായി നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതോടെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ നിന്ന് നേരിട്ട് ക്ലാസെടുക്കുന്ന പഴയ രീതിയിലേക്ക് മാറിയ സാഹചര്യത്തിലാണ് തീരുമാനം.

ഈ അധ്യയനവര്‍ഷം രണ്ടു ഘട്ടമായാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ നടക്കുന്നത്. ആദ്യഘട്ടം നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് നടന്നത്. രണ്ടാം ഘട്ട പരീക്ഷ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും. രണ്ടാം ഘട്ട പരീക്ഷയ്ക്ക് കൂടുതല്‍ വെയിറ്റേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് അടുത്ത അധ്യയനവര്‍ഷം മുതല്‍ പഴയതുപോലെ ഒറ്റ പരീക്ഷയായി നടത്താന്‍ തീരുമാനിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം