ദേശീയം

രാജി പോരാ, ഈശ്വരപ്പയെ ഉടന്‍ അറസ്റ്റ് ചെയ്യണം; കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കരാറുകാരന്‍  സന്തോഷ് പാട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. രാജിവച്ചതുകൊണ്ടുകാര്യമില്ലെന്നും ഉടന്‍ തന്നെ 
ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്നും ശിവകുമാര്‍ പറഞ്ഞു.

രാജി ഒരു പരിഹാരമല്ല, ആഴിമതിക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ശിവകുമാര്‍ പറഞ്ഞു.

ആത്മഹത്യാ പ്രേരണയ്ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306ാം വകുപ്പ് ചുമത്തി മന്ത്രിയെ ഒന്നാംപ്രതിയാക്കിയാണ് ഉഡുപ്പി ടൗണ്‍ പൊലീസ് കേസെടുത്തത്. മന്ത്രിയുടെ സഹായികളായ ബസവരാജു, രമേഷ് എന്നിവരാണ് മറ്റുപ്രതികള്‍. സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ പ്രശാന്ത് പാട്ടീല്‍ നല്‍കിയ പരാതിയിലാണ് കേസ്.

കെഎസ് ഈശ്വരപ്പയ്‌ക്കെതിരേ അഴിമതിയാരോപണമുയര്‍ത്തിയ കരാറുകാരനാണ് ബിജെപി നേതാവും ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയുമായ സന്തോഷ് പാട്ടീല്‍. ഈശ്വരപ്പയുടെ മണ്ഡലത്തില്‍ നടത്തിയ നാലുകോടി രൂപയുടെ റോഡ് പ്രവൃത്തിയില്‍ തുകയുടെ 40 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടതായാണ് അദ്ദേഹം മന്ത്രിക്കെതിരേ ആരോപണമുന്നയിച്ചത്.

ഇന്ന് വൈകീട്ട് മുഖ്യമന്ത്രിക്ക് കെഎസ് ഈശ്വരപ്പ രാജിക്കത്ത് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്