ദേശീയം

കോവിഡ് കേസുകള്‍ ഉയരുന്നു; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് തലസ്ഥാന നഗരമായ ലക്‌നൗവിലും ആറ് ജില്ലകളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഈ ആറ് ജില്ലകളിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

ഗൗതംബുദ്ധ നഗര്‍, ഗാസിയാബാദ്, ഹാപൂര്‍, മീററ്റ്, ബുലന്ദേശ്വര്‍, ഭഗ്പത്, ലഖ്‌നൗ എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളിലാണ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൗതംബുദ്ധനഗറില്‍ 65, ഗാസിയാബാദില്‍ 20, ലഖ്‌നൗവില്‍ 10 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്താന്‍ ഉത്തരവിട്ടിരുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല