ദേശീയം

ദലിത് വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് നക്കിച്ചു; യുപിയില്‍ വീണ്ടും ജാതി ക്രൂരത

സമകാലിക മലയാളം ഡെസ്ക്

റായ് ബറേലി: ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. അക്രമികള്‍ കുട്ടിയെക്കൊണ്ട് കാല് നക്കിച്ചു. അക്രമത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 

താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ് കുട്ടിയോട് അതിക്രമം കാണിച്ചത്. 'താക്കൂര്‍ എന്ന പേര് പറയുമോ' എന്ന് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ പത്തിനാണ് സംഭവം നടന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 

വിധവയായ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കടുത്ത അതിക്രമം നേരിടേണ്ടിവന്നത്. പ്രതികളുടെ വയലില്‍ ജോലി ചെയ്യുന്നയാളാണ് കുട്ടിയുടെ അമ്മ. ജോലി ചെയ്തതിന് പണം ചോദിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍