ദേശീയം

ഉച്ചഭാഷിണിക്ക് അനുമതി വേണം, ശബ്ദം വളപ്പിനു പുറത്തുപോവരുത്: യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ആരാധനാലയങ്ങളില്‍ അനുമതിയോടെ ഉച്ചഭാഷണി ഉപയോഗിക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനുമതിയോടെ ഉപയോഗിക്കുമ്പോഴും ശബ്ദം ആരാധനാലയ വളപ്പിനു പുറത്തേക്കു വരുന്നില്ലെന്ന ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വന്തമായ രീതിയില്‍ ആരാധാന നടത്താന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതു മറ്റുള്ളവര്‍ക്ക് അസൗകര്യമാവരുത്- ആദിത്യനാഥ് പറഞ്ഞു.

ആരാധനാലയങ്ങളിലെ ഉച്ചഭാഷണി ഉപയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് യുപി മുഖ്യമന്ത്രിയുടെ പ്രതികരണം. 

മഹാരാഷ്ട്രയിലെ നാസിക്കില്‍ അടുത്തിടെ അനുമതിയില്ലാത്ത ഉച്ചഭാഷണി ഉപയോഗം പൊലീസ് വിലക്കിയിരുന്നു. സംസ്ഥാനത്ത് ഉച്ചഭാഷണി ഉപയോഗിക്കുന്ന ആരാധനാലയങ്ങള്‍ മെയ് മൂന്നിനകം  അനുമതി വാങ്ങണമെന്നാണ് സര്‍്ക്കാര്‍ നിര്‍ദേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി