ദേശീയം

'ചാനല്‍ ചര്‍ച്ചകള്‍ പ്രകോപനപരം'; ഡല്‍ഹി കലാപ റിപ്പോര്‍ട്ടിങ്: മാധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഡല്‍ഹി കലാപവും റഷ്യ-യുക്രൈന്‍ യുദ്ധവും സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹി കലാപം, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിവ കവര്‍ ചെയ്യുമ്പോള്‍, പ്രോഗാം കോഡ് കൃത്യമായി പാലിക്കണമെന്ന് കേന്ദ്രം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. 

റഷ്യ-യുക്രൈന്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമപു്രവര്‍ത്തകര്‍ പറയുന്ന പ്രസ്താവനകളും നല്‍കുന്ന തലക്കെട്ടുകളും ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വെരിഫൈ ചെയ്യാത്ത സിസിടിവി ഫൂട്ടേജുകള്‍ സംപ്രേഷണം ചെയ്യരുത് എന്നും നിര്‍ദേശമുണ്ട്. 

വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ചില ചാനല്‍ ചര്‍ച്ചകള്‍ പ്രകോപനപരവും സാമൂഹികമായി അസ്വീകാര്യവുമായ ഭാഷയിലും ആയിരുന്നു എന്ന് നോട്ടീസില്‍ പറയുന്നു. 

ഇത്തരം കാര്യങ്ങളില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിലും അവയുടെ ഉള്ളടക്കത്തിലും സര്‍ക്കാരിന് ആശങ്കയുണ്ടെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. 

കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക് (റെഗുലേഷന്‍) ആക്ട് 1995-ലെയും അതിന് കീഴിലുള്ള നിയമങ്ങളുടെയും വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും ഉടനടി വിട്ടുനില്‍ക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്