ദേശീയം

കുളത്തില്‍ മഞ്ഞനിറത്തിലുള്ള ആമ; നാട്ടുകാര്‍ രക്ഷപ്പെടുത്തി വനം വകുപ്പിന് കൈമാറി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: കുളത്തില്‍ കണ്ട ആപൂര്‍വ ആമയെ രക്ഷപ്പെടുത്തി നാട്ടുകാര്‍. മഞ്ഞ നിറത്തിലുള്ള ആമയെ രക്ഷപ്പെടുത്തിയ ശേഷം ഇവര്‍ വനം വകുപ്പിന് കൈമാറി. ഒഡീഷയില്‍ ബാലസോര്‍ ജില്ലയിലെ സിമുലിയ ഗ്രാമത്തിലാണ് സംഭവം.

കുളത്തില്‍ നിന്നും പിടികൂടിയ ആമയെ ഇവര്‍ ആദ്യം വെള്ളം നിറച്ച ഒരുപാത്രത്തില്‍ സൂക്ഷിക്കുകയായിരുന്നു. ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവാണ് അപൂര്‍വ ആമയെ കണ്ടത്. ഇയാള്‍ നാട്ടുകാരെ വിളിച്ചുകൂട്ടുകയും ആമയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആമയെ വനം വകുപ്പിന് കൈമാറി.

മഞ്ഞ നിറത്തിലുള്ള ഇത്തരം ആമകള്‍ ആപൂര്‍വമാണെന്നാണ് ആളുകള്‍ പറയുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പും 
ബാലസോറിലെ സുജന്‍പൂര്‍ ഗ്രാമത്തില്‍ നിന്ന് സമാനമായ ഒരു ആമയെ രക്ഷപ്പെടുത്തിയിരുന്നു.
 

ഈ വാര്‍ത്തകൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി