ദേശീയം

വിവാഹ ഘോഷയാത്രക്കിടെ തെരുവില്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് 'നാഗ നൃത്തം'; അഞ്ചുപേര്‍ അറസ്റ്റില്‍ -വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ വിവാഹ ഘോഷയാത്രക്കിടെ, പരിപാടി കൊഴുപ്പിക്കാന്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് നാഗനൃത്തം സംഘടിപ്പിച്ച കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പാമ്പാട്ടി മകുടി ഊതുന്ന താളത്തിലും ഉച്ചത്തില്‍ വച്ച പാട്ടിന് ചുവടുവച്ചുമായിരുന്നു നൃത്തം. വരന്റെ ആളുകളാണ് തെരുവില്‍ നൃത്തം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

മയൂര്‍ബഞ്ച് ജില്ലയില്‍ ബുധനാഴ്ച രാത്രി തെരുവിലാണ് സംഭവം. വരന്റെ ആളുകളാണ് തെരുവില്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് നാഗനൃത്തം നടത്തിയത്. ഉച്ചത്തില്‍ വെച്ച പാട്ടിന്റെ താളത്തിലായിരുന്നു നൃത്തം. കൂടാതെ പാമ്പാട്ടി മകുടി ഊതുകയും ചെയ്തിരുന്നു. പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മൂര്‍ഖന്‍ പാമ്പിനെ രക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാമ്പാട്ടി അടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടുവെച്ചത് മൂലം പാമ്പ് വിരണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

ഭാര്യയുമായി വഴക്കിട്ടു; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

സിപിഎം നേതാക്കൾക്ക് നേരെ പാർട്ടി പ്രവർത്തകൻ സ്ഫോടക വസ്തു എറിഞ്ഞു; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഓടി രക്ഷപ്പെട്ടു

സ്വന്തം വൃക്ക വിറ്റതോടെ സാധ്യത മനസിലാക്കി; അവയവക്കടത്ത് കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

എലിവിഷം കൊണ്ടു പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം