ദേശീയം

ഉയര്‍ന്ന റാങ്കിലെത്തിയ സംവരണക്കാരെ ജനറല്‍ കാറ്റഗറിയില്‍ നിയമിക്കാം: സുപ്രീംകോടതി 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ഉയർന്ന റാങ്കുണ്ടെങ്കിൽ സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പൊതുവിഭാഗത്തിൽ നിയമനത്തിന് അർഹതയുണ്ടെന്നു സുപ്രീം കോടതി. രാജസ്ഥാനിലെ ബിഎസ്എൻഎൽ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

ജഡ്ജിമാരായ എം ആർ ഷാ, ബി വി നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. ഒബിസി അപേക്ഷകരിൽ മെച്ചപ്പെട്ട റാങ്കുള്ള 2 പേരെ പൊതുവിഭാഗത്തിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് ചൗധരിയെന്നയാൾ ആണ് ഹർജി നൽകിയത്. ഇത് സംവരണ വിഭാഗത്തിൽ 2 പേർക്കു കൂടി അവസരം കിട്ടുമെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാണിച്ചത്.  

ജോധ്പുർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇത് അംഗീകരിച്ചു. എന്നാൽ ഇതിനെതിരെ ബിഎസ്എൻഎൽ ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ അപ്പീൽ ഹൈക്കോടതി തള്ളി. ഇതോടെയാണ് ബിഎസ്എൻഎൽ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ സമ്പൂർണനീതി ഉറപ്പാക്കാനുള്ള കോടതിയുടെ പ്രത്യേകാധികാരം (142–ാം വകുപ്പ്) ഉപയോഗിച്ചാണ് ഈ നിർദേശം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍