ദേശീയം

"നിന്റെ പോൺ വിഡിയോ വച്ച് ഞാൻ കാശുണ്ടാക്കും"; സ്ത്രീധനം നൽകാത്തതിന് ബന്ധുക്കളെക്കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ചു ദൃശ്യങ്ങൾ പകർത്തി; ഭർത്താവിനെതിരെ യുവതി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂർ: ബന്ധുക്കളെക്കൊണ്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്യിച്ച് ഭർത്താവിൻ്റെ ക്രൂരത. ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തെന്നാണ് ആരോപണം. സ്ത്രീധനമായി നൽകാമെന്നേറ്റ 1.5 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് തന്റെ വിഡിയോ പങ്കുവച്ച് പണം കണ്ടെത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിനും രണ്ട് ബന്ധുക്കൾക്കുമെതിരെ യുവതി ലൈംഗികാതിക്രമത്തിന് പരാതി നൽകി. 

യുവതി പരാതി നൽകിയതായി പൊലീസ് സ്ഥിരീകരിച്ചു. അതേസമയം വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചെന്ന ആരോപണം സ്ഥിരീകരിക്കാനായിട്ടില്ല. എന്റെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ എന്നെ ഉപദ്രവിക്കുകയായിരുന്നു. അവർക്ക് സ്ത്രീധനം നൽകാഞ്ഞതിന് ബന്ധുക്കളെ കൊണ്ട് എന്നെ കൂട്ടബലാത്സംഗം ചെയ്യിച്ചു. ആ രംഗങ്ങൾ ചിത്രീകരിക്കുകയും യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. പ്രതികളിലൊരാൾ അഞ്ച് ദിവസം മുമ്പ് എന്നെ ബലാത്സംഗം ചെയ്തു. ഇതേത്തുടർന്ന് ഞാൻ അവിടെനിന്ന് എന്റെ വീട്ടിലേക്ക് ഓടിപ്പോരുകയായിരുന്നു, യുവതി പരാ‌തിയിൽ പറഞ്ഞു. 

2019ലാണ് ഇവരുടെ വിവാഹം നടന്നത്. അന്ന് മുത‌ൽ സ്ത്രീധനത്തിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതി ആരോപിക്കുന്നത്. ഇതുമൂലം ഞാൻ എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോന്നു. പക്ഷെ ഭർത്താവ് വന്ന് എന്നെ വീണ്ടും കൂട്ടിക്കൊണ്ടുപോയി, യുവതി പറഞ്ഞു.  തിരിച്ചെത്തിയപ്പോൾ ഭർത്താവ് ബന്ധുക്കളായ രണ്ടുപേരെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവരോട് എന്നെ അയാളുടെ മുന്നിൽ വച്ച് കൂട്ടബലാത്സംഗം ചെയ്യാൻ പറഞ്ഞു. അതെല്ലാം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു, പരാതിയിൽ പറയുന്നു. നിന്റെ വീട്ടുകാർ എനിക്ക് സ്ത്രീധനം നൽകില്ലായിരിക്കും, പക്ഷെ ഈ വിഡിയോ യൂട്യൂബിൽ ഇട്ട് ഞാൻ പണം നേടിയെടുക്കും എന്ന് ഭർത്താവ് പറഞ്ഞതായി യുവതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി