ദേശീയം

33 വർഷം അധ്യാപികയായി; വിരമിക്കൽ ദിനത്തിൽ മകൻ ഒരുക്കിയ സർപ്രൈസ്; ഹെലികോപ്റ്റര്‍ യാത്ര 

സമകാലിക മലയാളം ഡെസ്ക്

അജ്‌മേര്‍: സ്കൂളിലെ അമ്മയുടെ അവസാന ദിനത്തിൽ എന്നെന്നും ഓർത്തിരിക്കുന്ന ഒരു സർപ്രൈസ് ഒരുക്കി മകന്റെ സ്നേഹം. ജോലിയില്‍നിന്ന് വിരമിക്കുന്ന ദിവസം അമ്മയ്ക്കായി ഒരു ആകാശയാത്ര തന്നെയാണ് ഈ മകൻ സമ്മാനിച്ചത്. രാജസ്ഥാനിലെ അജ്‌മേറിലെ കേസര്‍പുര സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് വിരമിച്ച അധ്യാപിക സുശീലാ ചൗഹാന് മകന്‍ യോഗേഷാണ് സര്‍പ്രൈസൊരുക്കിയത്. 

33 വര്‍ഷത്തെ സേവനത്തിനുശേഷം ശനിയാഴ്ചയാണ് സുശീല വിരമിച്ചത്. സ്‌കൂളിലെ യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുക്കാനാണ് അമേരിക്കയിലുള്ള യോഗേഷ് നാട്ടിലെത്തിയത്.  ജീവിതകാലം മുഴുവന്‍ ഓര്‍മിക്കാന്‍ അമ്മക്കൊരു സമ്മാനം നൽകണമെന്ന ചിന്തയാണ് ഹെലികോപ്റ്റര്‍ യാത്രയിൽ കലാശിച്ചത്. സ്കൂളിലെ ചടങ്ങുകൾക്ക് ശേഷം സുശീലയെ ഹെലികോപ്റ്ററില്‍ സ്വന്തം ഗ്രാമത്തിലെത്തിക്കുകയായിരുന്നു യോ​ഗേഷ്. 

രണ്ടുവര്‍ഷം മുമ്പ് യോഗേഷിന് ഒരു പെൺകുഞ്ഞ് പിറന്നപ്പോൾ കുഞ്ഞിനെ ഹെലികോപ്റ്ററില്‍ നാട്ടിലെത്തിക്കാമെന്ന് സുശീല ആ​ഗ്രഹം പറഞ്ഞിരുന്നു. നടക്കാതിരുന്ന ആ ആഗ്രഹം മറ്റൊരുതരത്തിൽ സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ഈ മകൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന