ദേശീയം

ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകം: അന്വഷണം ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകക്കേസില്‍ അന്വേഷണം ഭീകരവിരുദ്ധ  സ്‌ക്വാഡി (എടിഎസ്) ന് കൈമാറി ബോംബെ ഹൈക്കോടതി ഉത്തരവ്. സിഐഡി അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പന്‍സാരെയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് നടപടി. പന്‍സാരെ കൊല്ലപ്പെട്ട് ഏഴുവര്‍ഷത്തിന് ശേഷമാണ് കേസന്വേഷണം മാറ്റുന്നത്.

അന്വേഷണം എടിഎസിന് കൈമാറണമെന്ന്  ആവശ്യപ്പെട്ട് പന്‍സാരെയുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിക്കുകയാണെന്ന് ജസ്റ്റിസുമാരായ രേവതി മൊഹികേ, ഷര്‍മിളി ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ച് അറിയിച്ചു.

കേസ് അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം കഴിഞ്ഞ മാസമാണ് ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. അന്വേഷണം എടിഎസിന് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്നും അത് സര്‍ക്കാര്‍ ഏജന്‍സിയാണെന്നും എസ്‌ഐടിക്ക് വേണ്ടി ഹാജരയാ അഭിഭാഷകന്‍ അറിയിച്ചു 

2015 ഫെബ്രുവരി 16ന് കോലാപുരിലെ വീടിന് സമീപം പ്രഭാതസവാരിക്കിടെയാണ് പന്‍സാരെയ്ക്കു അക്രമികളുടെ വെടിയേറ്റത്. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി