ദേശീയം

ജഗദീപ് ധന്‍കര്‍ക്ക് ബിഎസ്പി പിന്തുണ; വിശാല താത്പര്യമെന്ന് മായാവതി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ജഗദീപ് ധന്‍കറെ പിന്തുണയ്ക്കാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ (ബിഎസ്പി) തീരുമാനം. പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം അറിയിച്ചത്. 

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിഎസ്പി എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണച്ചിരുന്നു. ഗോത്രവിഭാഗത്തില്‍നിന്നുള്ള വനിത എന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിന്തുണ. എന്നാല്‍ ധന്‍കറെ പിന്തുണയ്ക്കുന്നതിന് മായാവതി കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല.

്‌വിശാല പൊതുതാത്പര്യം മുന്‍നിര്‍ത്തി ജഗദീപ് ധന്‍കറെ പിന്തുണയ്ക്കാന്‍ ബിഎസ്പി തീരുമാനിച്ചതായി മായാവതി ട്വീറ്റ് ചെയ്തു.

മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ