ദേശീയം

ദേശീയ പതാകയേന്തി എംപിമാര്‍; ഡല്‍ഹിയില്‍ ബൈക്ക് റാലി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ ബൈക്ക് റാലി സംഘടിപ്പിച്ച് എംപിമാര്‍. ചെങ്കോട്ടയില്‍ നിന്ന് പാര്‍ലമെന്റിലേക്കാണ് ബിജെപി എംപിമാര്‍ ബൈക്ക് റാലി നടത്തിയത്. സാംസ്‌കാരിക മന്ത്രാലയമാണ് പരിപാടി നടത്തിയതെങ്കിലും ബിജെപി എംപിമാര്‍ മാത്രമാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. 

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ബൈക്ക് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. രാജ്യം പുരോഗതിയിലേക്കുള്ള കുതിപ്പിലാണെന്നും, സ്വാതന്ത്ര്യം നേടിത്തന്ന ധീര സമര സേനാനികളെ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ റാലിയില്‍ പങ്കെടുത്തു. 

എല്ലാ പാര്‍ട്ടികളിലെയും അംഗങ്ങള്‍ റാലിയില്‍ പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അഭ്യര്‍ത്ഥിച്ചിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തിയത് ശരിയായില്ലെന്ന് ബിജെപി എംപിമാര്‍ വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം