ദേശീയം

പാമ്പു കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌കാര ചടങ്ങിനെത്തി; 22കാരനും 'അതേ വിധി' 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പാമ്പു കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ 22കാരനും 'അതേ വിധി'.  വീട്ടില്‍ ഉറങ്ങി കിടക്കുന്നതിനിടെയാണ് പാമ്പു കടിയേറ്റ് 22 കാരന്‍ മരിച്ചു. അതേ വീട്ടില്‍ വച്ച് പാമ്പു കടിയേറ്റ ബന്ധു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭവാനിപൂര്‍ ഗ്രാമത്തിലാണ് സംഭവം. പാമ്പു കടിയേറ്റ് മരിച്ച അരവിന്ദ് മിശ്രയുടെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് സഹോദരനായ ഗോവിന്ദ് മിശ്ര എത്തിയത്. ബുധനാഴ്ചയായിരുന്നു ചടങ്ങ്. തുടര്‍ന്ന് വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് സഹോദരന്‍ മരിച്ചതിന് സമാനമായി ഗോവിന്ദ് മിശ്രയും പാമ്പു കടിയേറ്റ് മരിച്ചത്. അതേ വീട്ടില്‍ വച്ച് ബന്ധു ചന്ദ്രശേഖര്‍ പാണ്ഡ്യയ്ക്കും പാമ്പു  കടിയേറ്റു. ഗുരുതരാവസ്ഥയിലായ ചന്ദ്രശേഖര്‍  ആശുപത്രിയില്‍ ചികിത്സയിലാണ്.

ലുധിയാനയില്‍ താമസിക്കുന്ന ഗോവിന്ദ് മിശ്രയും ചന്ദ്രശേഖര്‍ പാണ്ഡ്യയും അരവിന്ദ് മിശ്രയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് യുപിയില്‍ എത്തിയത്. പാമ്പു കടിയേറ്റ ചന്ദ്രശേഖര്‍ പാണ്ഡ്യയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്