ദേശീയം

ട്രക്ക് പിടിച്ചുയര്‍ത്തുന്നതിനിടെ കേബിള്‍ പൊട്ടി; ക്രെയിന്‍ പാലത്തിന്റെ മുകളില്‍ നിന്ന് നദിയിലേക്ക്- വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ പാലത്തിന്റെ മുകളില്‍ നിന്ന് നദിയിലേക്ക് വീണ ട്രക്ക് പിടിച്ചുയര്‍ത്തുന്നതിനിടെ, കേബിള്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട ക്രെയിനും നദിയിലേക്ക് മറിഞ്ഞു. ക്രെയിന്‍ ഡ്രൈവറും വെള്ളത്തിലേക്ക് വീണെങ്കിലും പരിക്കുകളില്ലാതെ നീന്തി രക്ഷപ്പെട്ടു. 

ഒഡീഷയിലെ താല്‍ച്ചര്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം. പാലത്തിന്റെ മുകളില്‍ നിന്ന് നദിയിലേക്ക് വീണ ട്രക്ക് പിടിച്ചുയര്‍ത്താന്‍ രണ്ട് ക്രെയിനുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരെണ്ണമാണ് നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് മറിഞ്ഞത്. 

പിടിച്ചുയര്‍ത്താന്‍ ഉപയോഗിച്ച കേബിളുകളില്‍ ഒരെണ്ണം പൊട്ടിയതാണ് അപകടത്തിന് കാരണം. ട്രക്ക് പിടിച്ചുയര്‍ത്താന്‍ ഒരു ക്രെയിനില്‍ കെട്ടിയിരുന്ന കേബിള്‍ പൊട്ടിയതോടെ, ഭാരം മുഴുവന്‍ രണ്ടാമത്തെ ക്രെയിനിലേക്ക് വരികയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ക്രെയിന്‍ നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'