ദേശീയം

ചികിത്സാ ആനുകൂല്യത്തിന് റേഷന്‍ കാര്‍ഡ് എന്തിന്? : ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രീയ ആരോഗ്യ നിധി പ്രകാരമുള്ള ആനുകൂല്യം ലഭിക്കാന്‍ റേഷന്‍ കാര്‍ഡ് വേണമെന്നു നിര്‍ബന്ധം പിടിക്കുന്നതിന് എന്തിനെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യത്തില്‍ നിലപാട് അറയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി ഭരണകൂടത്തിനും കോടതി നിര്‍ദേശം നല്‍കി.

ചികിത്സാ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കാന്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടി കാന്‍സര്‍ രോഗിയായ യുവതി നല്‍കിയ ഹര്‍ജിയിലാണ് നടപടി. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സാ ആനുകൂല്യം നിഷേധിക്കപ്പെട്ടെന്നു യുവതി ഹര്‍ജിയില്‍ പറഞ്ഞു. 

റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നത് പദ്ധതിയുടെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കലാണെന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ബെഞ്ച് നിരീക്ഷിച്ചു. റേഷന്‍ കാര്‍ഡ് ഇല്ലെങ്കില്‍ എന്തു ചെയ്യും? എന്തിനാണ് അതു നിര്‍ബന്ധമാക്കുന്നത്? കുടുംബത്തിന്റെ വിവരങ്ങള്‍ അറിയാനാണെങ്കില്‍ അതിനു മറ്റു മാര്‍ഗങ്ങളില്ലേ? - കോടതി ചോദിച്ചു.

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്കും ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് രാഷ്ട്രീയ ആരോഗ്യ നിധി. സര്‍ക്കാര്‍ ആശുപത്രികളിലും സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളിലും പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. ചികിത്സ നല്‍കുന്ന ആശുപത്രിക്കു നേരിട്ടാണ് സര്‍ക്കാര്‍ പണം നല്‍കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്

കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പെന്‍ഷന്‍ പ്രായം 65 വയസ്സായി ഉയര്‍ത്തണം; ഏറ്റവും ബഹുമാനം തോന്നിയ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍: കെ എം ചന്ദ്രശേഖര്‍