ദേശീയം

അന്ന് വിമാനത്തിൽ കിടന്ന് സിഗരറ്റ് വലി; ഇന്ന് നടു റോഡിൽ കസേരയിട്ട് ഇരുന്ന് പരസ്യ മദ്യപാനം! ബോബി കട്ടാരിയക്കെതിരെ കേസ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: റോഡിനു നടുവിൽ വഴി മുടക്കി കസേരയിൽ ഇരുന്ന് പരസ്യമായി മദ്യപിച്ച സംഭവത്തിൽ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ ബോബി കട്ടാരിയക്കെതിരെ കേസ്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയതിന് പിന്നാലെയാണ് കേസെടുത്തത്. ഡെറാഡൂണിലെ ഒരു റോഡിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 

6.3 ലക്ഷം ഫോളോവര്‍മാരാണ് ഇന്‍സ്റ്റഗ്രാമില്‍ ബോബിക്കുള്ളത്. ജൂലൈ 28ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്‌ക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗുഡ്ഗാവ് സ്വദേശിയാണ് ഇയാള്‍. 

റോഡില്‍ കസേരയിട്ടിരുന്ന് പരസ്യമായി മദ്യപിക്കുന്ന ബോബിയെയാണ് വിവാദമായ വീഡിയോയിൽ കാണുന്നത്. വീഡിയോയുടപശ്ചാത്തലത്തില്‍ ഹിന്ദി ഗാനവും കേള്‍ക്കാം. ബോബിയ്‌ക്കെതിരേ കേസ് എടുത്ത കാര്യം ഉത്തരാഖണ്ഡ് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. 

സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ളില്‍ പുകവലിച്ച സംഭവത്തില്‍ ബോബിക്കെതിരേ പൊലീസ് കേസ് എടുത്തിരുന്നു. ഈ വീഡിയോ ട്വിറ്റര്‍ ഉപയോക്താക്കള്‍ വ്യോമയാന വകുപ്പു മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വീഡിയോ പഴയതാണെന്ന് വിമാനക്കമ്പനി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ