ദേശീയം

തരംഗമായി 'ഹര്‍ ഘര്‍ തിരംഗ'; വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യം; അണിനിരന്ന് പ്രമുഖര്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' പരിപാടിക്ക് തുടക്കമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ലഖ്‌നൗവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയ്ന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ലാ​ഗ് ഓഫ് ചെയ്തു. 

ഗുവാഹത്തിയില്‍ നടന്ന ഹര്‍ ഘര്‍ തിരംഗ പ്രഭാത് ഭേരി മാര്‍ച്ചില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പങ്കെടുത്തു. ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ തിരംഗ യാത്ര മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഫ്ലാ​ഗ് ഓഫ് ചെയ്തു. ഉത്തരാഖണ്ഡില്‍ തിരംഗ യാത്ര മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്തു. 

തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ലഡാക്കിലെ 18,400 അടി ഉയരത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ഉത്തരാഖണ്ഡില്‍ 14,000 അടി ഉയരത്തിലും ഐടിബിപി ജവാന്മാര്‍ ദേശീയ പതാക ഉയര്‍ത്തി. ക്ഷേത്രനഗരമായ ബദരീനാഥിലും ഐടിബിപി ജവാന്മാരും ഭക്തരും നാട്ടുകാരും ചേര്‍ന്ന ത്രിവര്‍ണ പതാക ഉയര്‍ത്തി ക്യാമ്പെയ്‌നിന്റെ ഭാഗമായി. ആര്‍എസ്എസ് ആസ്ഥാനത്ത് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി

ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി കേരളത്തിലും പ്രമുഖര്‍ ദേശീയ പതാക ഉയര്‍ത്തി. ക്യാമ്പെയ്‌നിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഔദ്യോഗിക വസതിയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ചെറുതോണിയിലെ ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി. നടന്‍ മോഹന്‍ലാല്‍ കൊച്ചി എളമക്കരയിലെ വീട്ടില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു