ദേശീയം

കോടതികളുടെ ജോലി ഭാരം കുറയ്ക്കണം; ഒരു ലക്ഷം കേസുകൾ പിൻവലിക്കുമെന്ന് അസം മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹാത്തി: സംസ്ഥാനത്തെ ഒരു ലക്ഷത്തോളം കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അപ്രധാനമായ കേസുകള്‍ പിൻവലിച്ച് കീഴ്ക്കോടതികളുടെ ജോലി ഭാരം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്. ഗുവാഹാത്തിയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാല് ലക്ഷത്തോളം കേസുകളാണ് കീഴ്ക്കോടതികളില്‍ കെട്ടിക്കിടക്കുന്നത്. അപ്രധാന കേസുകള്‍ പിന്‍വലിക്കുന്നതിലൂടെ ഗൗരവമായ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ കഴിയും. കൊലക്കേസുകള്‍, ബലാത്സംഗക്കേസുകള്‍ പോലുള്ളവ ഇതോടെ വേഗത്തില്‍ പരിഗണിക്കാന്‍ കഴിയുമെന്നും അതിലൂടെ നീതിപീഠത്തെ ശക്തിപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി