ദേശീയം

ഗഡ്കരിയും ചൗഹാനും പുറത്ത്; ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ എന്നിവരെ ഒഴിവാക്കി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.

നിരവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. സുധാ യാദവ്, ഇഖ്ബാല്‍ സിങ് ലാല്‍പുര, സര്‍ബാനന്ദ സോനോവാള്‍, കെ ലക്ഷ്മണ്‍, സത്യനാരായണ ജതിയ എന്നിവരാണ് ബോര്‍ഡിലെ പുതിയ മുഖങ്ങള്‍. 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഭൂപേന്ദ്രയാദവ്, ഒ എം മാഥൂര്‍ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. ഇത്തവണയും ഷാനവാസ് ഹുസൈന്‍ കമ്മിറ്റിയില്‍ ഇടംപിടിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി