ദേശീയം

ചില്‍ഡ്രന്‍സ് ഹോമില്‍ സംസാരശേഷിയില്ലാത്ത 16കാരനെ തല്ലിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മാട്ടുംഗയിലെ ഡേവിഡ് സാസൂണ്‍ ചില്‍ഡ്രന്‍സ് ഹോമില്‍ സംസാരശേഷിയില്ലാത്ത പതിനാറുകാരനെ തല്ലിക്കൊന്നു. അന്തേവാസികളായ നാലുകുട്ടികള്‍ ചേര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടാണ് പതിനാറുകാരനെ തല്ലിക്കെന്നത്. മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 12നും 17നും ഇടയില്‍ പ്രായമുള്ള നാല് ആണ്‍കുട്ടികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങന; ചില്‍ഡ്രന്‍സ് ഹോമിലെ കോമണ്‍ഹാളില്‍ വച്ച് നാലുകുട്ടികള്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ബോധരഹിതനായി നിലത്തുകിടക്കുന്നതുകണ്ട കുട്ടിയെ ശിശുഭവനിലെ വാര്‍ഡന്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. 

ആദ്യം അപകടമരണമാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും, ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് പരിക്കിന്റെ വ്യാപ്തി മനസിലായതെന്ന് പൊലീസ് പറഞ്ഞു. ആന്തരികാവയങ്ങള്‍ക്കേറ്റ പരിക്കുകളാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് പൊലീസും ചില്‍ഡ്രന്‍സ് ഹോം അധികൃതരും നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി- വീഡിയോ

'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ