ദേശീയം

എല്ലാ ലോ കോളജുകളിലും അംബേദ്കറുടെ ചിത്രം സ്ഥാപിക്കണം; നിര്‍ദേശവുമായി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ ലോ കോളജുകളിലും ഭരണഘടനാ ശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറുടെ ചിത്രം സ്ഥാപിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.

പ്രിന്‍സിപ്പലിന്റെ മുറിയില്‍ അംബേദ്കറുടെ ചിത്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരോടു തര്‍ക്കിച്ചതിന് അച്ചടക്ക നടപടിക്കു വിധേയനായ വിദ്യാര്‍ഥിയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്, മധുര ബെഞ്ചിന്റെ ഉത്തരവ്. തേനി ലോ കോളജില്‍ വിദ്യാര്‍ഥിയായ പട്ടികജാതിക്കാരനാണ്, അച്ചടക്ക നടപടിക്കെതിരെ ഹര്‍ജിയുമായി കോടതിയില്‍ എത്തിയത്.

പ്രിന്‍സിപ്പലിന്റെ മുറിയില്‍ അംബേദ്കറുടെ ചിത്രം സ്ഥാപിക്കണം, അധ്യയന മാധ്യമം തമിഴ് ആക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോളജില്‍ യുവാവ് പ്രതിഷേധം നടത്തിയത്. ഇതിന്റെ പേരില്‍ അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.

ഹര്‍ജിയില്‍ മൂന്നു അധ്യാപകരെ എതിര്‍കക്ഷികളാക്കി ചേര്‍ത്തിരുന്നെങ്കിലും കോടതി ഇടപെട്ട് ഇതു പിന്‍വലിപ്പിച്ചു. പ്രിന്‍സിപ്പലിനു മാപ്പ് എഴുതിക്കൊടുത്ത് കോളജില്‍ തിരിച്ചു കയറാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് വിദ്യാര്‍ഥിക്ക് പതിനായിരം രൂപ അഡ്വക്കറ്റ്‌സ് ക്ഷേമ ബോര്‍ഡ് ട്രസ്റ്റില്‍നിന്നു നല്‍കാനും നിര്‍ദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്