ദേശീയം

ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതി, ലക്ഷ്യമിട്ടത് പ്രമുഖനെ വധിക്കാന്‍; ഐഎസ് ചാവേറിനെ പിടികൂടിയെന്ന് റഷ്യ 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ട ഐഎസ് ഭീകരനെ പിടികൂടിയതായി റഷ്യ. ഇന്ത്യന്‍ ഭരണരംഗത്തെ ഒരു പ്രമുഖനെ വധിക്കാനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്നും റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് അറിയിച്ചു. 

സെന്‍ട്രല്‍ ഏഷ്യന്‍ പ്രദേശത്തുനിന്നുള്ളയാണ് പിടിയിലായത്. പ്രവാചകനെ അപമാനിച്ചതിന് തിരിച്ചടിയായി ഇന്ത്യയില്‍ ചാവേര്‍ സ്‌ഫോടനം നടത്താനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്. 

റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് പോകാനുള്ള രേഖകള്‍ റെഡിയാക്കാനുമാണ് ഇയാള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നത്. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ തുര്‍ക്കിയില്‍ വെച്ചാണ് ഇയാളെ ചാവേറായി ഐഎസ് സംഘത്തില്‍ ചേര്‍ത്തതെന്നും റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍