ദേശീയം

എൻഡിടിവി സ്വന്തമാക്കാൻ അദാനി, 29.18% ഓഹരി വാങ്ങി; ഒന്നും അറിഞ്ഞില്ലെന്ന് മാനേജ്മെന്റ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ മുൻനിര മാധ്യമസ്ഥാപനമായ എൻഡിടിവി സ്വന്തമാക്കാൻ ബിസിനസ് ഭീമൻ അദാനി ഗ്രൂപ്പ്. എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കിയതായി അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി എന്റർപ്രൈസസിന്റെ അനുബന്ധ കമ്പനിയുടെ പേരിലാണ് ഓഹരികൾ വാങ്ങിയത്. എൻഡിടിവിയുടെ പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിങ്ങിന്റെ 99.5 ഓഹരിയാക്കി മാറ്റാവുന്ന വാറന്റുകൾ വാങ്ങുന്ന നടപടി പൂർത്തിയാകുന്നതോടെ എൻഡിടിവിയിൽ അദാനിക്ക് 29.18 ശതമാനം ഓഹരി പങ്കാളിത്തമാകും. 

‌അതേസമയം അദാനിയുമായി നേരിട്ട് ഓഹരി വിൽപന നടത്തുകയോ അതിനുള്ള ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് എൻഡിടിവി അറിയിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ പ്രധാന ഓഹരി ഉടമകളായ രാധിയോ പ്രണോയ് റോയിയോ ചർച്ചകൾ നടത്താതെയാണ് ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണം വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത് എന്നാണ് കമ്പനി പറയുന്നത്.

എന്നാൽ എൻഡിടിവിയുടെ 26 ശതമാനം ഓഹരി വിഹിതം കൂടി വാങ്ങാനുള്ള താത്പര്യവും അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഏകദേശം 493 കോടി രൂപയുടെ ഓപ്പൺ ഓഫറാണ് ഇത്. ഓഹരി ഉടമകളിൽ നിന്ന് 294 രൂപ നിരക്കിൽ 1,67,62,530 ഓഹരികളാണ് വാങ്ങുകയെന്നാണ് അദാനി ​ഗ്രൂപ്പ് അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍