ദേശീയം

ഉറിയടിക്കായി 'മനുഷ്യമല', 24കാരന്‍ മുകളില്‍ നിന്ന് വീണ് മരിച്ചു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ ആഘോഷ പരിപാടിക്കിടെ 24കാരന്‍ വീണ് മരിച്ചു. ഉറിയടിക്കായി ആളുകള്‍ ഒന്നിന് മുകളില്‍ ഒന്നായി കയറി മനുഷ്യപിരമിഡ് തീര്‍ത്ത് മുകളില്‍ എത്തിയ സമയത്ത് യുവാവ് ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈ വിലെ പാര്‍ലെയില്‍ വെള്ളിയാഴ്ച രാത്രി ഉറിയടി ആഘോഷമായ ദാഹി ഹാന്‍ഡിക്കിടെയാണ് അപകടം സംഭവിച്ചത്. സന്ദേശ് ദാല്‍വിയാണ് വീണുമരിച്ചത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ സന്ദേശിനെ ആദ്യം കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

'മനുഷ്യപിരമിഡില്‍' നിന്ന് ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അശ്രദ്ധയാണ് മരണം കാരണമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തിയ ദാഹി ഹാന്‍ഡിയില്‍ പങ്കെടുത്ത 222 പേര്‍ക്കാണ് പരിക്കേറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത